ഐപിഎല്‍ ഫ്രാഞ്ചൈസികളായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പേര് മാറ്റി. ഇനി മുതല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സ് എന്നാവും അറിയുക എന്ന് ഫ്രാഞ്ചൈസി ഇന്ന് വ്യക്തമാക്കി. പേരിനോടൊപ്പം പുതിയ ലോഗോയും ടീം ഇറക്കിയിട്ടുണ്ട്. 2008ല്‍ ജിഎംആര്‍ ഗ്രൂപ്പ് സ്വന്തമാക്കിയ ടീം ഐപിഎലില്‍ ഒരു തവണ ഒഴികെ പ്ലേ ഓഫുകളില്‍ ഒരിക്കല്‍ പോലും കടന്നിട്ടില്ല.
2018ല്‍ ജിഎംആര്‍ ജെഎസ്ഡബ്ല്യുവുമായി 50 ശതമാനം വീതമുള്ള പങ്കാളിത്വത്തില്‍ ഏര്‍പ്പെട്ടിരുന്നു. 2018 സീസണില്‍ അവസാന സ്ഥാനക്കാരായി മാറിയപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ നാലാം തവണയാണ് ഡല്‍ഹി അവസാന സ്ഥാനക്കാരായത്. ഡല്‍ഹി ഈ സീസണില്‍ ഹൈദ്രാബാദില്‍ നിന്ന് ശിഖര്‍ ധവാനെ ടീമില്‍ എത്തിച്ചിട്ടുണ്ട്.
https://twitter.com/DelhiCapitals/status/1069917514174488576
കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ 14 താരങ്ങളെ നിലനിര്‍ത്തിയ ഡല്‍ഹി ഇത്തവണ 7 ഇന്ത്യയ്ക്കാരെയും 3 വിദേശികളെയും ഉള്‍പ്പെടെ 10 താരങ്ങള്‍ക്കായിയാവും ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുക. 25 കോടിയോളം രൂപയാണ് ടീമിന്റെ കൈവശമുള്ളത്. കിംഗ്സ് ഇലവന്‍ പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവുമധികം തുക കൈവശമുള്ള ടീമും ഡല്‍ഹിയാണ്.