മൂന്നു മലയാളി താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, ഇന്നെങ്കിലും ജയിക്കുമോ

കേരള ബ്ലാസ്റ്റേഴ്സിന്റെ ജംഷദ്പൂരിന് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനെതിരെ എതിരെ ഇറക്കിയ ആദ്യ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. ഡിഫൻസിൽ കഴിഞ്ഞ കളിയിൽ പുറത്തായിരുന്ന ജിങ്കൻ തിരിച്ചെത്തി. അനസ് എടത്തൊടികയും ടീമിൽ ഉണ്ട്. ജിങ്കൻ, പെസിച്, കാലി അനസ് എന്നിവരാണ് ബാക്ക് ലൈനിൽ ഉള്ളത്. സി കെ വിനീതും പ്രശാന്തും ഇന്ന് ബെഞ്ചിലാണ്. മലയാളി താരങ്ങളായ സകീറും, സഹലും മധ്യനിരയിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, കാലി, ജിങ്കൻ, പെസിച്, അനസ്, സക്കീർ, കിസിസ്റ്റോ, ദുംഗൽ,സഹൽ, ഹാളിചരൺ, സ്ലാവിസ

ജംഷദ്പൂർ : സുബ്രത, റോബിൻ, മൊബഷിർ, തിരി, ബികാഷ്, ആർകസ്, മെമോ, മാൽസംസുവാ, സൂസൈരാജ്, കാല്വോ, കാഹിൽ

Exit mobile version