ഡല്‍ഹിയ്ക്ക് കിരീടം നേടുവാനാകുമെന്ന ശക്തമായ വിശ്വാസം ടീമിലുണ്ട്

Sports Correspondent

ഐപിഎല്‍ കിരീടത്തിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടന്‍ എത്തിച്ചേരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് ഋഷഭ് പന്ത്. ടീമിന്റെ കോര്‍ ഗ്രൂപ്പിന് ഈ വര്‍ഷം നടക്കുന്ന ഐപിഎലില്‍ കിരീടം നേടാനാകുമെന്ന വിശ്വാസമുണ്ടെന്ന് പന്ത് പറഞ്ഞു. ടീം 2019ല്‍ മൂന്നാം സ്ഥാനത്ത് എത്തിചേര്‍ന്നതും കിരീടത്തിന് തൊട്ടടുത്ത് വരെയെത്തിയതും പന്ത് ചൂണ്ടിക്കാണിച്ചു.

ഐപിഎലില്‍ ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇത് തന്നെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്നും പന്ത് സൂചിപ്പിച്ചു.