വിഹാരിയ്ക്കായി പിടിവലി, 2 കോടിയ്ക്ക് താരത്തെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

Sports Correspondent

ഇന്ത്യയുടെ ടെസ്റ്റ് താരവും അടുത്തിടെ മാത്രം അരങ്ങേറ്റം നടത്തിയ ഹനുമ വിഹാരിയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 50 ലക്ഷം അടിസ്ഥാന വിലയില്‍ ലേലത്തിനെത്തിയ താരത്തിനായി ഡല്‍ഹിയും രാജസ്ഥാനുമാണ് രംഗത്തെതിയത്. വില ഒരു കോടിയ്ക്ക് അടുത്തെത്തിയപ്പോള്‍ ഒപ്പം മുംബൈ ഇന്ത്യന്‍സും രംഗ പ്രവേശനം നടത്തി. 1.50 കോടി വരെ രാജസ്ഥാന്‍ ലേലത്തില്‍ തുടര്‍ന്ന ശേഷം പിന്മാറുകയായിരുന്നു. ഒടുവില്‍ മുംബൈയുടെ ശ്രമങ്ങളെ അതിജീവിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഹനുമ വിഹാരിയെ സ്വന്തമാക്കി.