ബാഴ്‌സലോണയുടെ ഇനിഗോ മാർട്ടിനെസ് കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് പുറത്തായതിന് പിന്നലെ ബോൺമൗത്ത് ഡിഫൻഡർ ഡീൻ ഹുയ്‌സെന് സ്പെയിൻ ദേശീയ ടീമിലേക്കുള്ള തൻ്റെ ആദ്യ സീനിയർ കോൾ-അപ്പ് നേടി. നെതർലാൻഡിൽ ജനിച്ച 19-കാരൻ, സ്‌പെയിനിൻ്റെ അണ്ടർ-21 ടീമിലേക്ക് കൂറ് മാറുന്നതിന് മുമ്പ് യൂത്ത് തലങ്ങളിൽ ഡച്ചിനെ ആയിരുന്നു പ്രതിനിധീകരിച്ചിരുന്നത്.

യുവൻ്റസിൻ്റെ അക്കാദമിയുടെ ഉൽപ്പന്നമായ ഹുയ്‌സെൻ കഴിഞ്ഞ വേനൽക്കാലത്താണ് ബോൺമൗത്തിൽ ചേർന്നത്. ഈ സീസണിൽ 27 മത്സരങ്ങൾ കളിച്ചു. യൂറോപ്യൻ യോഗ്യത നേടുന്നതിന് ക്ലബ്ബിനെ സഹായിച്ചു. നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ സ്‌പെയിൻ അവരുടെ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ നെതർലാൻഡിനെ നേരിടും, ആദ്യ പാദം വ്യാഴാഴ്ച റോട്ടർഡാമിലും, മാർച്ച് 23 ന് രണ്ടാം പാദം വലൻസിയയിലെ മെസ്റ്റല്ല സ്റ്റേഡിയത്തിലും നടക്കും.