യൂറോപ്യൻ ഫുട്ബോൾ കാണുന്ന മലയാളികളുൾപ്പെട്ട പ്രേക്ഷർക്ക് ഇനി ഉറക്കം വൈകും. യൂറോപ്പിൽ ഡേ ലൈറ്റ് സേവിംഗ് അവസാനിച്ചിരിക്കുകയാണ്. ഇതോടെ ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം ഒരു മണിക്കൂർ മുന്നോട്ട് ആക്കുന്നതും അവസാനിച്ചു. ഫുട്ബോൾ കിക്കോഫ് ഇനി ഒരു മണിക്കൂർ മുന്നോട്ടേക്ക് പോകും . ഇനി മാർച്ച് അവസാനവാരം വരെ ഫുട്ബോൾ പ്രേമികൾക്ക് യൂറോപ്യൻ രാത്രികാല ഫുട്ബോളുകൾ വൈകി മാത്രമേ എത്തുകയുള്ളൂ.
എല്ലാ വർഷവും മാർച്ച് അവസാന വാരം മുതൽ ഒക്ടോബർ അവസാന വാരം വരെയാണ് ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം മാറുന്നത്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള യൂറോപ്യൻ ഫുട്ബോൾ പ്രേമികൾക്കാണ് ഇതേറ്റവും പ്രശ്നം ആകുന്നന്നത്. കഴിഞ്ഞ ആഴ്ച വരെ 12.30ന് കിക്കോഫ് കണ്ടവർക്ക് ആ മത്സരങ്ങൾ ഇനി പുലർച്ചെ 1.30നു മാത്രമെ ഇനു കാണാൻ പറ്റുകയുള്ളൂ. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രേമികളെ ആകും ഇതേറ്റവും പ്രയാസത്തിലാക്കുക. ഇന്ന് മുതൽ എല്ലാ യൂറോപ്യൻ മത്സരങ്ങളും ഇങ്ങനെ ഒരു മണിക്കൂർ വൈകിയാണ് തുടങ്ങുക.