“ഒരിക്കലും മറക്കാത്ത ഈ അനുഭവങ്ങൾക്ക് നന്ദി” – ജെയിംസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം നഷ്ടപ്പെട്ട ഡേവിഡ് ജെയിംസിന്റെ പ്രതികരണം എത്തി. ടീമിന്റെ മോശം ഫോം കാരണം ഇന്നായിരുന്നു ഡേവിഡ് ജെയിംസിനെ പുറത്താക്കിയത്. താൻ ഈ അവസരം നന്ദി പറയാൻ വേണ്ടി ഉപയോഗിക്കുകയാണ് എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ടീം മാനേജ്മെന്റും തനിക്ക് കീഴിൽ കളിച്ച താരങ്ങളും തന്റെ സഹ പ്രവർത്തകർക്കും നന്ദി പറയുന്നു എന്ന് ജെയിംസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിലെ കാലഘട്ടം താൻ ഒരിക്കലും മറക്കില്ല. തനിക്ക് മറക്കാൻ കഴിയാത്ത നല്ല അനുഭവങ്ങൾ ആണ് ഇവിടെ ഉണ്ടായത്. അതിന് ആരാധകരോട് താൻ നന്ദി പറയുന്നു. ഈ ക്ലബിന്റെ ആരാധകർ ഒരു അത്ഭുതമാണെന്നും ജെയിംസ് പറഞ്ഞു. ക്ലബിനും താരങ്ങൾക്കും മികച്ച ഭാവി ആശംസിക്കുന്നു എന്നും ജെയിംസ് പറഞ്ഞു.

ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് വെറും 9 പോയന്റ് മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിയിഞ്ഞിട്ടുള്ളൂ. ഇതാണ് ജെയിംസിന്റെ പുറത്താക്കലിൽ കലാശിച്ചത്.