ദാരോദ്വഹനത്തിൽ നാലാം മെഡലുമായി ഇന്ത്യ, ബിന്ദ്യറാണി ദേവിക്ക് വെള്ളി

Screenshot 20220731 125618 01

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം മെഡൽ. ദാരോദ്വഹനത്തിൽ തന്നെയാണ് ഇന്ത്യ ഇത്തവണയും മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിൽ ബിന്ദ്യറാണി ദേവി ഇന്ത്യക്ക് ആയി വെള്ളി മെഡൽ നേടുക ആയിരുന്നു. 86 കിലോഗ്രാം സ്നാച്ചിലും 116 കിലോഗ്രാം ക്ലീൻ ആന്റ് ജെർക്കിലും ഉയർത്തി ആണ് താരം ഇന്ത്യക്ക് വെള്ളി മെഡൽ നേടി നൽകിയത്.

20220731 125539

ക്ലീൻ ആന്റ് ജെർക്കിൽ 116 കിലോഗ്രാം ഉയർത്തി താരം കോമൺവെൽത്ത് റെക്കോർഡ്, ദേശീയ റെക്കോർഡ് എന്നിവ തിരുത്തി. മൊത്തം 202 കിലോഗ്രാം ആണ് ഇന്ത്യൻ താരം ഉയർത്തിയത്. മൊത്തം 203 കിലോഗ്രാം ഉയർത്തിയ നൈജീരിയയുടെ അദിജത് അദനികെ സ്വർണം നേടിയപ്പോൾ മൊത്തം 198 കിലോഗ്രാം ഉയർത്തിയ ഇംഗ്ലണ്ടിന്റെ ഫ്രയർ മോരോ വെങ്കലവും നേടി. നിലവിൽ നാലു മെഡലുകളും ആയി ഇന്ത്യ എട്ടാം സ്ഥാനത്ത് ആണ്, ഇതിനകം തന്നെ 13 സ്വർണം നേടിയ ഓസ്‌ട്രേലിയ ആണ് നിലവിൽ ഒന്നാമത്.