വിജയം തുടരുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, വിജയ വഴിയിലേക്ക് തിരികെ എത്തുവാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ടോസ് അറിയാം

Sports Correspondent

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിലേക്ക് മൂന്ന് മാറ്റങ്ങളാണുള്ളത്. ബ്രാവോ പരിക്ക് മൂലം പുറത്ത് പോകുമ്പോള്‍ മോഹിത് ശര്‍മ്മയും ശര്‍ദ്ധുല്‍ താക്കൂറും ടീമിനു പുറത്ത് പോകുന്നു. പകരം സ്കോട്ട് കുഗ്ഗലൈന്‍, ഫാഫ് ഡു പ്ലെസി, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ടീമിലെത്തുന്നു.

അതേ സമയം കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയില്‍ രണ്ട് മാറ്റമാണുള്ളത് മുജീബ് ഉര്‍ റഹ്മാനു പകരം ക്രിസ് ഗെയില്‍ ടീമിലേക്ക് തിരികെ എത്തുന്നു. അതേ സമയം ആന്‍ഡ്രൂ ടൈ ഹാര്‍ഡസ് വില്‍ജോയന് പകരം ടീമില്‍ മടങ്ങിയെത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അമ്പാട്ടി റായിഡു, ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്‍ന, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഫാഫ് ഡു പ്ലെസി, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, സ്കോട്ട് കുഗ്ഗലൈന്‍, ഇമ്രാന്‍ താഹിര്‍

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, ഡേവിഡ് മില്ലര്‍,  സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിംഗ്, മുഹമ്മദ് സമി, രവിചന്ദ്രന്‍ അശ്വിന്‍, മുരുഗൻ അശ്വിൻ, സാം കുറാൻ, ആന്‍ഡ്രൂ ടൈ