വമ്പൻ തിരിച്ചു വരവുമായി ചെന്നൈ സൂപ്പർ കിങ്‌സ്, ആർ.സി.ബിക്കെതിരെ ജയം

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർ.സി.ബിക്കെതിരെ മികച്ച ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. മോശം ഫോമിലൂടെ കടന്നു പോവുന്ന ചെന്നൈ 8 വിക്കറ്റിനാണ് ആർ.സി.ബിയെ പരാജയപ്പെടുത്തിയത്. മുൻ നിര ബാറ്റ്സ്മാൻമാർ എല്ലാം മികച്ച ബാറ്റിംഗ് കാഴ്ചവെച്ചപ്പോൾ ആർ.സി.ബി ഉയർത്തിയ 146 റൺസ് എന്ന ലക്‌ഷ്യം ചെന്നൈ അനായാസം മറികടക്കുകയായിരുന്നു.

ചെന്നൈക്ക് വേണ്ടി അർദ്ധ സെഞ്ചുറി പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് മത്സരം ആർ.സി.ബിയിൽ നിന്ന് തട്ടിയെടുത്തത്. ഗെയ്ക്‌വാദ് 51 പന്തിൽ നിന്ന് പുറത്താവാതെ 65 റൺസാണ് എടുത്തത്. ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി 19 റൺസുമായി പുറത്താവാതെ നിന്നു. ഡു പ്ലെസി 13 പന്തിൽ 25 റൺസും റായ്ഡു 27 പന്തിൽ 39 റൺസും എടുത്ത് പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് എടുത്തത്.