ഔദ്യോഗിക പ്രഖ്യാപനം എത്തി, കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 26ന് ആരംഭിക്കും

Sports Correspondent

2021 കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 26ന് ആരംഭിക്കും. ബിസിസിഐയുടെ ആവശ്യ പ്രകാരം ആണ് ടൂര്‍ണ്ണമെന്റ് മുന്നോട്ടാക്കുവാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ടൂര്‍ണ്ണമെന്റ് മുന്‍ നിശ്ചയിച്ച പ്രകാരം സെയിന്റ് കിറ്റ്സ് & നെവിസിലാണ് നടക്കുക.

ഓഗസ്റ്റ് 28ന് ആരംഭിച്ച സെപ്റ്റംബര്‍ 19നായിരുന്നു ടൂര്‍ണ്ണമെന്റ് നേരത്തെ നടത്തുവാന്‍ തീരുമാനിച്ചതെങ്കില്‍ ഇപ്പോള്‍ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബര്‍ 15 വരെ നടത്തുവാന്‍ ആണ് ഇപ്പോള്‍ തീരുമാനം.

ഇതിന് മൂന്ന് ദിവസത്തിന് ശേഷം ഐപിഎൽ ആരംഭിക്കുമെന്നാണ് അറിയുന്നത്.