കോയ്ല് അടുത്ത സീസണിൽ ജംഷദ്പൂരിനൊപ്പം ഇല്ല, ഇന്ത്യയിലേക്കില്ല എന്ന് ഓവൻ കോയ്ല്

ജംഷദ്പൂരിന് ഐ എസ് എൽ ഷീൽഡ് നേടിക്കൊടുത്ത പരിശീലകൻ ഓവൻ കോയ്ല് താൻ അടുത്ത സീസണിൽ ഇന്ത്യയിൽ ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം എന്നും അതുകൊണ്ട് ജംഷദ്പൂരിൽ പരിശീലകനായി തുടരില്ല എന്നും ഓവൻ പറഞ്ഞു. ഇന്ത്യയിൽ ഭാവിയിൽ വരും എങ്കിൽ അന്ന് ജംഷദ്പൂരിനാകും മുൻഗണന എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വെല്ലുവിളി കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ബയോ ബബിളിൽ ആയിരുന്നു എന്നും ഞാൻ കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കുക ആയിരുന്നു അത് വേദനിപ്പിക്കുന്നത് ആണെന്നും കോയ്ല് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഷീൽഡ് വിജയിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട് ഫൈനൽ കാണാതെ ജംഷദ്പൂർ പുറത്തായിരുന്നു. മുമ്പ് ഇന്ത്യയിൽ ചെന്നൈയിനെയും ഓവൻ കോയ്ല് പരിശീലിപ്പിച്ചിരുന്നു.