കോടിഫ് കപ്പ്, കരുത്തരായ വെനിസ്വേലയെ ഇന്ത്യ സമനിലയ തളച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിൽ നടക്കുന്ന അണ്ടർ 20 കോടിഫ് കപ്പിൽ ഇന്ത്യ കരുത്തരായ വെനിസ്വേലയെ സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിലാണ് ഇന്ത്യ വെനിസ്വേലയെ പിടിച്ചുകെട്ടിയത്. അവസാന അണ്ടർ 20 ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ടീമാണ് വെനിസ്വേല.

ഇന്ത്യൻ ഡിഫൻസിന്റെ പ്രകടനമാണ് ഇന്ത്യക്ക് ഈ സമനില നേടി തന്നത്. കഴിഞ്ഞ മത്സരത്തിൽ മൊറിതാനിയയോടേറ്റ പരാജയത്തിനൊപ്പം നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുക്കാൻ ഈ സമനില സഹായിക്കും. ഇനി ഇന്ത്യയുടെ അടുത്ത മത്സരം അഞ്ചാം തീയതി അർജന്റീനയുമായാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial