ചിലിക്ക് എതിരെ സമനില വഴങ്ങി ഉറുഗ്വായ്

Wasim Akram

കോപ അമേരിക്ക ഫുട്‌ബോളിൽ ടൂർണമെന്റിൽ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി മുൻ ജേതാക്കൾ ആയ ഉറുഗ്വായ്. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയോട് ഏക ഗോളിന് തോൽവി വഴങ്ങിയ അവർ ഇത്തവണ ചിലിയോട് സമനില പിടിച്ചു. തങ്ങളുടെ മൂന്നാം മത്സരത്തിൽ ചിലിയുടെ രണ്ടാം സമനില ആണിത്. മത്സരത്തിലെ ആദ്യ പകുതിയിൽ 26 മത്തെ മിനിറ്റിൽ ബെൻ ബ്രറ്റന്റെ മികച്ച പാസിൽ നിന്നു ഉഗ്രനൊരു ഗോൾ നേടിയ വർഗാസ് ആണ് ചിലിക്ക് ആയി ഗോൾ നേടിയത്. ടൂർണമെന്റിൽ ഹോട്ടൽ മുറിയിൽ അടക്കം മോശം പെരുമാറ്റം കൊണ്ടു വിവാദങ്ങളിൽ ആയ ചിലി ടീമിന് വലിയ ആശ്വാസമായി ഗോൾ.

എന്നാൽ രണ്ടാം പകുതിയിൽ സുവാരസിന്റെ ശ്രമത്തിൽ സെൽഫ് ഗോൾ വഴങ്ങിയ ആർട്യൂറോ വിദാൽ ചിലിക്ക് മുന്നിൽ വില്ലനായി. ഇതോടെ നിർണായകമായ സമനില ഉറുഗ്വായ് സ്വന്തമാക്കി. മത്സരത്തിൽ ചിലിയെക്കാൾ നേരിയ മുൻതൂക്കം പന്തെടുക്കത്തിൽ അടക്കം ഉറുഗ്വായ്ക്ക് തന്നെയായിരുന്നു. നിലവിൽ ഗ്രൂപ്പിൽ മൂന്നു കളികളിൽ നിന്നു 5 പോയിന്റുകളും ആയി ചിലി ഒന്നാമതും 2 കളികളിൽ നിന്നു 1 പോയിന്റുള്ള ഉറുഗ്വായ് നാലാമതും ആണ്.