കോപയിൽ നൂറു വിജയങ്ങൾ സ്വന്തമാക്കി ബ്രസീൽ

Newsroom

ഇന്ന് കോപ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബൊളീവൊയയെ തോൽപ്പിച്ചതോടെ ബ്രസീൽ ഒരു നാഴികക്കല്ലു പിന്നിട്ടു. ഇന്നത്തെ വിജയം കോപ അമേരിക്കയിലെ ബ്രസീലിന്റെ നൂറാം വിജയമായിരുന്നു. കോപ അമേരിക്കയിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമായി ബ്രസീൽ ഇതോടെ മാറി. ഇതിനു മുമ്പ് അർജന്റീനയും ഉറുഗ്വേയുമാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്.

120 വിജയങ്ങൾ സ്വന്തമാക്കിയ അർജന്റീന ഒന്നാമതും 108 വിജയങ്ങൾ സ്വന്തമായുള്ള ഉറുഗ്വേ രണ്ടാമതുമാണ്. ബ്രസീൽ 179 മത്സരങ്ങളിൽ നിന്നാണ് നൂറു വിജയങ്ങൾ സ്വന്തമാക്കിയത്. എട്ടു തവണ കോപ അമേരിക്ക കിരീടം നേടിയിട്ടുള്ള ബ്രസീൽ ആ എണ്ണം വർധിപ്പിക്കൺ ആകുമെന്ന പ്രതീക്ഷയിലാണ്.