അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഓപ്പണര്‍മാര്‍, കറാച്ചിയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിന് മികച്ച തുടക്കം

Sports Correspondent

കറാച്ചിയിൽ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിനായി ഓപ്പണര്‍മാരായ ഡെവൺ കോൺവേയും ടോം ലാഥവും ചേര്‍ന്ന് 119 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്.

ലഞ്ചിന് പിരിയുമ്പോള്‍ ടോം ലാഥം 67 റൺസും ഡെവൺ കോൺവേ 51 റൺസും നേടി ക്രീസിലുണ്ട്. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിലും ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ടീമിന് നൽകിയത്.