അൽ അഹ്ലിയെ തോൽപ്പിച്ച് ബ്രസീൽ ക്ലബ് പാൽമിറാസ് ലോകകപ്പ് ഫൈനലിൽ

Newsroom

ഇന്ന് നടന്ന ക്ലബ് ലോകകപ്പ് സെമിയിൽ അൽ അഹ്‌ലിയെ 2-0 ന് പരാജയപ്പെടുത്തികൊണ്ട് പാൽമിറസ് ക്ലബ് ലോകകപ്പ് ഫൈനലിലെത്തി. ഒരു ഗോളും ഒരു അസിസ്റ്റുമായി ഡുഡു ആണ് പാൽമെറാസിന്റെ ഇന്നത്തെ താരമായത്. ഹാഫ് ടൈമിന് തൊട്ടുമുമ്പ് റാഫേൽ വീഗയാണ് ഓപ്പണിംഗ് ഗോൾ നേടിയത്‌. ഡുഡു ആണ് ഈ ഗോൾ ഒരുക്കിയത്.
20220209 024759

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡുഡു തന്നെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. കോപ്പ ലിബർട്ടഡോർസ് ജേതാക്കളായാണ് പാൽമിറാസ് ക്ലബ് ലോകകപ്പിനെത്തിയത്. ബുധനാഴ്ച ചെൽസിയും സൗദി അറേബ്യയുടെ അൽ ഹിലാലും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ ആകും ബ്രസീൽ ടീം ഫൈനലിൽ നേരിടുക.