തന്റെ പ്രകടനത്തിലും ടീമിന്റെ പ്രകടനത്തിലും നിരാശയോടെ സി കെ വിനീത്

Newsroom

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം ടീമിന്റെ പ്രകടനം മോശമായത് കൊണ്ട് തന്നെ ആണെന്ന് വിലയിരുത്തി കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സി കെ വിനീത്. തങ്ങൾ ബോൾ കൈവശം വെക്കുന്നതിൽ പരാജയപ്പെട്ടതും രണ്ട് തടയാമായിരുന്ന ഗോളുകൾ വെറുതെ വഴങ്ങിയതുമാണ് പരാജയത്തിന് കാരണമായത് എന്ന് സി കെ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനമാണ് എഫ് സി ഗോവയെ നല്ലതായി തോന്നിപ്പിച്ചത് എന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ പറഞ്ഞു.

ആദ്യ പകുതിയിൽ ഗോവയ്ക്ക് പന്തിൽ കൂടുതൽ സമയം കേരള ബ്ലാസ്റ്റേഴ്സ് കൊടുത്തു. ഗോവ തങ്ങളിലേക്ക് വരട്ടെ എന്നു കരുതി പ്രസ് ചെയ്യാതെ ഇരിക്കുകയായിരുന്നു ടീം എന്നും സി കെ വിലയിരുത്തി. രണ്ട് തുടർപരാജയങ്ങൾ അല്ല ടീമിന് വേണ്ടത് എന്നും പോയന്റാണ് വേണ്ടത് എന്നും സി കെ പറഞ്ഞു. തന്റെ പ്രകടനത്തെയും സി കെ സ്വയം വിമർശിച്ചു. ഒരു സുവർണ്ണാവസരം ഇന്നലെ വിനീത് നഷ്ടമാക്കിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് അറിയില്ല എന്നും, തന്റെ ഒരു ഷോട്ടും ഗോൾ ആകുന്നില്ല ഈ ദിവസങ്ങളിൽ എന്നും നിരാശയോടെ സി കെ പറഞ്ഞു.