വിവാദ പരാമര്‍ശങ്ങളുടെ ഘോഷയാത്ര!!! ചേതന്‍ ശര്‍മ്മയ്ക്ക് മേൽ സീ ടിവിയുടെ സ്റ്റിംഗ് ഓപ്പണറേഷന്‍

Sports Correspondent

സീ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ നിരവധി വിവാദ പരാമര്‍ശങ്ങളുമായി ചേതന്‍ ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കുന്നത് സെലക്ടര്‍മാരായ അഞ്ച് പേരാണെന്നും ഞങ്ങളാണ് വര്‍ത്തമാനകാലവും ഭാവിയും തീരുമാനിക്കുന്നതെന്ന് പറഞ്ഞ് തുടങ്ങിയ ചേതന്‍ ശര്‍മ്മ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ 100 ശതമാനം മാച്ച് റെഡിയാകുവാന്‍ ഇഞ്ചക്ഷനുകള്‍ എടുക്കാറുണ്ടെന്നും അത് ഒന്നും ഡോപിംഗ് ടെസ്റ്റിൽ പിടിക്കപ്പെടുകയില്ലെന്നും വ്യക്തമാക്കി.

രോഹിത് ശര്‍മ്മയ്ക്ക് ഗാംഗുലി പിന്തുണ നൽകിയെന്ന് പറയുന്നത് ശരിയല്ലെന്നും അതിലും നല്ലത് കോഹ്‍ലിയെ ഗാംഗുലിയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് പറയുന്നതാണെന്നാണ് ചേതന്‍ നടത്തിയ മറ്റൊരു വിവാദ പരാമര്‍ശം.

സൗരവ് ഗാംഗുലി കോഹ്‍ലിയോട് ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള കാര്യം പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും കോഹ്‍ലി അത് ചെവിക്കൊണ്ടില്ലെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു.