ഐ എസ് എല്ലിൽ ദയനീയ പ്രകടനം നടത്തുന്ന ചെന്നൈയിൻ എഫ് സിയുടെ പരിശീലകൻ ജോൺ ഗ്രിഗറി ക്ലബ് വിടാൻ തീരുമാനിച്ചു. ഇന്നലെയും വിജയം സ്വന്തമാക്കാൻ ആവാത്തതോടെ ക്ലബും പരിശീലകനും തമ്മിൽ പരിശീലക സ്ഥാനം ഒഴിയുന്നതിൽ തീരുമാനത്തിൽ എത്തുകയായിരുന്നു. നേരത്തെ തന്നെ ഗ്രിഗറി തന്റെ രാജിസന്നദ്ധത അറിയിച്ചിരുന്നു.
കഴിഞ്ഞ സീസൺ മുതൽ മോശം പ്രകടനങ്ങൾ നടത്തുകയാണ് ചെന്നൈയിൻ എഫ് സി. എന്നാൽ സീസൺ അവസാനം സൂപ്പർ കപ്പിൽ നടത്തിയ മെച്ചപ്പെട്ട പ്രകടനങ്ങൾ ആണ് ഗ്രിഗറിയുടെ ജോലി കളയാതെ കാത്തത്.2017-18 സീസൺ തുടക്കത്തിൽ മറ്റരെസിക്ക് പകരക്കാരനായി എത്തിയ ഈ മുൻ ആസ്റ്റൺ വില്ലാ മാനേജർ ആയ ഗ്രിഗർറ്റി ചെന്നൈയിന്റെ ഉയർത്തെഴുന്നേല്പ്പ്പിനു തന്നെ കാരണക്കാരൻ ആയിരുന്നു. ആ സീസണിൽ ഫൈനലിൽ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി ഐ എസ് എൽ കിരീടം നേടാൻ ചെന്നൈയിന് ആയിരുന്നു.