ഇന്ത്യൻ ഫുട്ബോൾ ഇതുവരെ കാണാത്ത ഒരു വലിയ നീക്കം രണ്ട് ദിവസത്തിനകം നടക്കും. ഒരു വിദേശ ക്ലബ് ഒരു ഇന്ത്യൻ ക്ലബിൽ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിയാണ് ഇത്തരനൊരു വലിയ ഡീലിന് ഒരുങ്ങുന്നത്. സ്വിറ്റ്സർലാബ്റ്റിലെ വലിയ ക്ലബായ എഫ് സി ബാസ ആൺ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇതിനായി ബാസെൽ ക്ലബ് മാനേജ്മെന്റ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു
ഫെബ്രുവരി ആറിന് നടക്കുന്ന വലിയ ചടങ്ങിൽ വെച്ച് മാത്രമെ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരികയുള്ളൂ. മാധ്യമങ്ങളായ മാധ്യമങ്ങളെ ഒക്കെ ചടങ്ങിലേക്ക് ചെന്നൈ സിറ്റി ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ ബാസെൽ ക്ലബ് അംഗങ്ങളും പങ്കെടുക്കും. ഏകദേശം 15മില്യൺ യൂറോയോളം ചെന്നൈ സിറ്റിയിൽ നിക്ഷേപിക്കാൻ ആണ് ബാസെൽ തീരുമാനിച്ചിരിക്കുന്നത്.
ചെന്നൈ സിറ്റിയുടെ നിയന്ത്രണവും ഇതോടെ ബാസെൽ ഏറ്റെടുക്കും. ഈ വർഷം ഐ ലീഗ് കിരീടം നേടുമെന്ന് പ്രതീക്ഷപെടുന്ന ടീമാണ് ചെന്നൈ സിറ്റി. ഇന്ത്യൻ ഫുട്ബോളിൽ മുമ്പും വിദേശ ക്ലബുകളുമായി സഹകരണം ഉണ്ടായിട്ടുണ്ട് എങ്കിലും ഇത്ര വലിയ ഒരു നീക്കം നടക്കുന്നത് ആദ്യമാണ്.