ലണ്ടൻ ഡാർബിയിൽ ഫുൾഹാമിനോട് തോറ്റു ചെൽസി

Wasim Akram

Updated on:

ലണ്ടൻ ഡാർബിയിൽ തങ്ങളുടെ ബദ്ധവൈരികൾ ആയ ഫുൾഹാമിനോട് പരാജയപ്പെട്ടു ചെൽസി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു കെയർ ടേക്കർ പരിശീലകനു കീഴിൽ ഇറങ്ങിയ ചെൽസിയുടെ പരാജയം. മത്സരത്തിൽ 22 മത്തെ ഹാരി വിൽസനു ഗോൾ അടിക്കാനുള്ള ശ്രമം തടഞ്ഞു ഫൗൾ ചെയ്ത ടീമിൽ പരിക്കിന്‌ ശേഷം തിരിച്ചു വന്ന കുകുറല ചുവപ്പ് കാർഡ് കണ്ടതാണ് ചെൽസിക്ക് വലിയ തിരിച്ചടിയായത്. സീസണിൽ ചെൽസി വഴങ്ങുന്ന ഏഴാം ചുവപ്പ് കാർഡ് ആയിരുന്നു ഇത്.

തുടർന്ന് രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ബെർജിന്റെ പാസിൽ നിന്നു റൗൾ ഹിമനസ് ഫുൾഹാമിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. എന്നാൽ 72 മത്തെ മിനിറ്റിൽ 10 പേരായ ചെൽസി സമനില കണ്ടെത്തി. നെറ്റോയുടെ കോർണറിൽ നിന്ന അവസരത്തിൽ ലിയാം ഡിലാപ് ആണ് സമനില ഗോൾ നേടിയത്. എന്നാൽ തുടർന്നും ജയത്തിനു ആയി കളിച്ച ഫുൾഹാം 81 മത്തെ മിനിറ്റിൽ ജയം കാണുക ആയിരുന്നു. സീസണിൽ ഉഗ്രൻ ഫോമിലുള്ള ഹാരി വിൽസൻ മികച്ച ഷോട്ടിലൂടെ ഫുൾഹാമിനു ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ 21 മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകൾക്കും 31 പോയിന്റുകൾ വീതമാണ് ഉള്ളത്.