ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ നല്‍കിയ 162 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു. തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നടരാജനും രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തിയ ചഹാലുമാണ് ഈ വിജയത്തിന്റെ പിന്നിലെ ശില്പികള്‍.
ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും മികച്ചൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി പുറത്തെടുത്തുവെങ്കിലും കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തിയ ചഹാല്‍ ഫിഞ്ചിനെ പുറത്താക്കുകായിരുന്നു. ഇതിന് മുമ്പ് ഇരു താരങ്ങളുടെയും ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ടേയും വിരാട് കോഹ്‍ലിയും കൈവിട്ടിരുന്നു.
ഫിഞ്ച് 26 പന്തില്‍ നിന്ന് 35 റണ്‍സാണ് നേടിയത്. അധികം വൈകാതെ സ്മിത്തിനെ(12) ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. മികച്ചൊരു ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ ആണ് താരത്തെ പുറത്താക്കിയത്. ചഹാലിന് തന്നെയായിരുന്നു രണ്ടാം വിക്കറ്റും.
What a grab! 🤩
Sanju Samson with a phenomenal catch, running in from the boundary! pic.twitter.com/OEc4rdzHFb
— Cricket on BT Sport (@btsportcricket) December 4, 2020
56/0 എന്ന നിലയില്‍ നിന്ന് 75/3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു. മാക്സ്വെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നടരാജന്‍ തന്റെ ആദ്യ ടി20 വിക്കറ്റ് വീഴ്ത്തി. നാലാം വിക്കറ്റില്‍ മോയിസസ് ഹെന്‍റിക്സും ഡാര്‍സി ഷോര്‍ട്ടും 38 റണ്‍സ് കൂട്ടിചേര്‍ത്ത് മത്സരം ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കുമെന്ന സ്ഥിതി എത്തിയപ്പോള്‍ നടരാജന്‍ 34 റണ്‍സ് നേടിയ ഷോര്‍ട്ടിനെ വീഴ്ത്തി തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി.
മാക്സ്വെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നടരാജന്‍ തന്റെ ആദ്യ ടി20 വിക്കറ്റ് വീഴ്ത്തി. നാലാം വിക്കറ്റില്‍ മോയിസസ് ഹെന്‍റിക്സും ഡാര്‍സി ഷോര്‍ട്ടും 38 റണ്‍സ് കൂട്ടിചേര്‍ത്ത് മത്സരം ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കുമെന്ന സ്ഥിതി എത്തിയപ്പോള്‍ നടരാജന്‍ 34 റണ്‍സ് നേടിയ ഷോര്‍ട്ടിനെ വീഴ്ത്തി തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി.
ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയായിരുന്ന മോയിസസ് ഹെന്‍റിക്സിനെ ചഹാര്‍ വീഴ്ത്തിയപ്പോള്‍ ഓസ്ട്രേലിയ 126/6 എന്ന നിലയിലേക്ക് വീണു. 20 പന്തില്‍ 30 റണ്‍സാണ് ഹെന്‍റിക്സ് നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി നടരാജന്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു.
അവസാന ഓവറില്‍ 27 റണ്‍സായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നതെങ്കിലും 15 റണ്‍സ് മാത്രമേ ഓസ്ട്രേലിയയ്ക്ക് നേടാനായുള്ളു. അവസാന രണ്ട് പന്തില്‍ ഒരു സിക്സും ഫോറും നേടി മിച്ചല്‍ സ്വെപ്സണ്‍ ഓസ്ട്രേലിയയുടെ തോല്‍വി 11 റണ്‍സായി കുറച്ചു.