കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ പുതിയ സീസൺ ഈ മാസം 31ന് ആരംഭിക്കുകയാണ്. 26ന് തന്നെ ആരംഭിക്കേണ്ടതായിരുന്നു എങ്കിലും 2 മത്സരങ്ങൾ നീട്ടിവെക്കേണ്ടി വന്നതാണ് ടൂർണമെന്റ് വൈകാൻ കാരണം. ഇത്തവണയും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിരവധി മലയാളി താരങ്ങളുണ്ട്. കഴിഞ്ഞ തവണ ചാമ്പ്യന്മാരായ മോഹൻ ബഗാനൊപ്പം മലയാളി താരമായ ബ്രിട്ടോ ഉണ്ടായിരുന്നു. ഇത്തവണ കൊൽക്കത്ത ഫുട്ബോൾ ലീഗ് എ ഡിവിഷനിൽ 7 താരങ്ങളാണ് ഉള്ളത്.
ബ്രിട്ടോ ഇത്തവണയും മോഹൻ ബഗാനൊപ്പം ഉണ്ട്, ബ്രിട്ടോയ്ക്ക് കൂടെ ഇത്തവണ വി പി സുഹൈറും ബഗാൻ ജേഴ്സിയിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സിയുടെ താരമായിരുന്നു സുഹൈർ. മുമ്പ് ഈസ്റ്റ് ബംഗാളിനൊപ്പം സി എഫ് എൽ കിരീടം സുഹൈർ നേടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിലെ ഒരേയൊരു മലയാളി സാന്നിദ്ധ്യം മിർഷാദ് ആണ്. കാസർഗോഡ് സ്വദേശിയായ മിർഷാദ് അവസാന മൂന്ന് സീസണുകളിലായി ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ട്.
ബി എസ് എസ് സ്പോർടിംഗിൽ കളിക്കുന്ന റാഹിൽ, ജോർജ് ടെലിഗ്രാഫിലെ അഭിജിത്, അരുൺ സുരേഷ്, സതേൺ സമിറ്റിയുടെ ആസിഫ് വെങര എന്നിവരാണ് ലീഗിലെ മറ്റു മലയാളി സാന്നിദ്ധ്യങ്ങൾ.
കൊൽക്കത്ത ഫുട്ബോൾ ലീഗിലെ മലയാളികൾ:
മോഹൻ ബഗാൻ:
ബ്രിറ്റോ
വി പി സുഹൈർ
ഈസ്റ്റ് ബംഗാൾ;
മിർഷാദ്
ടെലിഗ്രാഗ്:
അഭിജിത്ത്
അരുൺ സുരേഷ്
സതേൺ സമിറ്റി;
ആസിഫ് വേങ്ങര
ബി എസ് എസ് സ്പോർടിംഗ്;
റാഹിൽ പി