കവാനി കരുത്തും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാൻസ്ഫർ മാർക്കറ്റിൽ അവസാന ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് സൈനിംഗുകൾ വാരി കൂട്ടുക ആയിരുന്നു. ഇതിൽ ഏറ്റവും വലിയ സൈനിംഗ് എഡിസൻ കവാനി ആണ്. ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനിയിയെ ഫ്രീ ട്രാൻസ്ഫറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്. കവാനി ഒരു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒപ്പുവെച്ചു. കരാർ രണ്ട് വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്.

ഉറുഗ്വേ താരമായ കവാനിക്ക് വേണ്ടി യൂറോപ്പിലെ വൻ ക്ലബുകളും ശ്രമിച്ചിരുന്നു. എന്നാൽ താരത്തിന്റെ വലിയ വേതനം ആയിരുന്നു എല്ലാവർക്കും പ്രശ്നമായത്. സ്ട്രൈക്കർ പൊസിഷനിൽ കളിക്കാൻ മാർഷ്യൽ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ഉള്ളൂ. പിന്നെ ഉള്ള ഇഗാളോയെ ലീഗ് കപ്പ് മത്സരങ്ങൾക്ക് അല്ലാതെ വിശ്വസിക്കാൻ ഒലെ ഒരുക്കമല്ല. അതുകൊണ്ട് തന്നെ കവാനിയെ പോലെ ഒരു താരം മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിന് വലിയ കരുത്താകും.

പി എസ് ജിയുമായുള്ള കരാർ അവസാനിച്ചതോടെ കവാനി ഫ്രീ ഏജന്റായിരുന്നു. ഏഴ് വർഷം പി എസ് ജിയുടെ നേടുംതൂണായിരുന്ന കവാനി പി എസ് ജി പുതിയ കരാർ നൽകാത്തതിനാൽ ജൂൺ അവസാനം ക്ലബ് വിടുകയായിരുന്നു‌. 33കാരനായ കവാനി 2013ൽ ആയിരുന്നു പി എസ് ജിയിൽ എത്തിയത്. പി എസ് ജിക്ക് വേണ്ടി 301 മത്സരങ്ങൾ കളിച്ച കവാനി 200 ഗോളുകൾ നേടിയിട്ടുണ്ട്. പി എസ് ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. 19 കിരീടങ്ങളും പി എസ് ജിക്ക് ഒപ്പം നേടിയിട്ടുണ്ട്.