അലക്സ് കാറേയ്ക്ക് ശതകം, അടിച്ച് തകര്‍ത്ത് സ്ട്രൈക്കേഴ്സ് ഓപ്പണിംഗ് കൂട്ടുകെട്ട്

Sports Correspondent

ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഓപ്പണര്‍മാര്‍ ഇരുവരും മികച്ച ഫോമില്‍ തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 187 റണ്‍സ് നേടുകയായിരുന്നു. 54 പന്തില്‍ തന്റെ ശതകം തികച്ച അലക്സ് നൂറ് റണ്‍സില്‍ പുറത്താകുകയായിരുന്നു. 12 ബൗണ്ടറിയും 4 സിക്സും അടക്കമാണ് കാറേ തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. 4 വിക്കറ്റാണ് സ്ട്രൈക്കേഴ്സിനു നഷ്ടമായത്.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഖ്യം 71 റണ്‍സാണ് നേടിയത്. ജേക്ക് വെത്തറാള്‍ഡ് 65 റണ്‍സ് നേടി മികച്ച പിന്തുണ അലക്സ് കാറേയ്ക്ക് നല്‍കി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18ാം ഓവറില്‍ വെത്തറാള്‍ഡിനെ റണ്‍ഔട്ട് ആക്കിയും കാറേയെ ക്ലീന്‍ബൗള്‍ഡാക്കിയുമാണ് ഹോബാര്‍ട്ട് മത്സരത്തിലെ ആദ്യ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഹോബാര്‍ട്ടിനായി വിക്കറ്റ് നേടാനായ ഏക ബൗളര്‍ ജോഫ്ര ആയിരുന്നു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൂടി നേടി ജോഫ്ര സ്ട്രൈക്കേഴ്സിനെ 187 റണ്‍സില്‍ ഒതുക്കി തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial