ചരിത്രത്തിൽ ആദ്യമായി ഡേവിസ് കപ്പ് കിരീടം ഉയർത്തി ടീം കാനഡ

Wasim Akram

ചരിത്രത്തിൽ ആദ്യമായി ഡേവിസ് കപ്പ് കിരീടം ഉയർത്തി ടീം കാനഡ. ഫൈനലിൽ ഓസ്‌ട്രേലിയയെ ആണ് കാനഡ തോൽപ്പിച്ചത്. ആദ്യ രണ്ടു സിംഗിൾസ് മത്സരങ്ങൾ ജയിച്ച കാനഡ കിരീടം ഉറപ്പിക്കുക ആയിരുന്നു.

ഡെന്നിസ് ഷപവലോവ് തനാസി കോക്കനാകിസിനെ 6-2, 6-4 എന്ന സ്കോറിന് തോൽപ്പിച്ച ശേഷം 6-3, 6-4 എന്ന സ്കോറിന് അലക്‌സ് ഡിമിനോറിനെ തോൽപ്പിച്ച ഫെലിക്‌സ് ആഗർ അലിയാസ്മെ കാനഡക്ക് കിരീടം ഉറപ്പിച്ചു. സീസണിൽ ഉഗ്രൻ ഫോമിലുള്ള ഫെലിക്‌സ് ആണ് കാനഡക്ക് ആദ്യ ഡേവിസ് കിരീടം നൽകിയത്.