ബ്രസീലിനെ ഞെട്ടിച്ച് കാമറൂൺ!! അബൂബക്കാറിന് മുന്നിൽ എല്ലാ നൃത്തവും നിന്നു

Newsroom

Picsart 22 12 03 02 35 32 814
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ലോകകപ്പിൽ എത്ര അട്ടിമറികൾ നടക്കും, എത്ര അത്ഭുതങ്ങൾ നടക്കും എന്ന് ആർക്കും പ്രവചിക്കാൻ ആകില്ല. ഒന്നിനു പിറകെ ഒന്നായി ഒരോ വമ്പന്മാരും വീഴുകയാണ്. ഇന്ന് കാമറൂണ് മുന്നിൽ ബ്രസീൽ വീഴുന്നത് കാണാൻ ആയി. ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിന്റെ ബലത്തിൽ 1-0ന്റെ വിജയം കാമറൂൺ ഇന്ന് നേടി.

Picsart 22 12 03 02 35 50 379

ഇന്ന് ബ്രസീൽ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങളുമായാണ് കാമറൂണെ നേരിടാൻ ഇറങ്ങിയത്. ലോക ഫുട്ബോളിന്റെ ഭാവി ആകാൻ പോകുന്ന യുവ അറ്റാക്കിംഗ് താരങ്ങളാൽ സമ്പന്നമായിരുന്നു ബ്രസീൽ അറ്റാക്ക് നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ തന്നെ സൃഷ്ടിച്ചു. ആന്റണിയും മാർട്ടിനെല്ലിയും കാമറൂൺ ഡിഫൻസിന് തലവേദന ആയി. ആദ്യ പകുതിയിലെ രണ്ട് നല്ല ബ്രസീലിയൻ അവസരങ്ങൾ വന്നത് മാർട്ടിനെല്ലിയിലൂടെ ആയിരുന്നു.

ആദ്യ പകുതിയുടെ അവസാനം ഒരു ഹെഡറിലൂടെ കാമറൂണും ഗോളിന് അടുത്ത് എത്തി. എംബുവോമേയുടെ ഹെഡർ വലിയ സേവിലൂടെ എഡേഴ്സൺ രക്ഷിച്ചു. ഈ ലോകകപ്പിൽ ബ്രസീൽ നേരിടുന്ന ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് ആയി ഈ ഗോളവസരം മാറി.

Picsart 22 12 03 02 19 39 211

രണ്ടാം പകുതിയിലും ബ്രസീലിന്റെ അറ്റാക്കുകൾ ആണ് കൂടുതൽ കണ്ടത്‌. മിലിറ്റാവോയുടെയും മാർട്ടിനെല്ലിയുടെയും ആന്റണിയുടെയും ഗോൾ ശ്രമങ്ങളും കാമറൂൺ ഗോൾ കീപ്പർ തടഞ്ഞു‌.

ഒരു ഗോൾ രഹിത സമനിലയിലേക്ക് ആണ് കളി പോകുന്നത് എന്ന് തോന്നിയ നിമിഷത്തിൽ കാമറൂൺ എല്ലാവരെയും ഞെട്ടിച്ച് ലീഡ് എടുത്തു. 91ആം മിനുട്ടിൽ കാമറൂൺ ക്യാപ്റ്റൻ അബൂബക്കാറിന്റെ ഹെഡർ ബ്രസീലിയൻ വലയിൽ എത്തി. ബ്രസീൽ 0-1 കാമറൂൺ.

ഈ ഗോൾ ജേഴ്സി അഴിച്ച് ആഹ്ലാദിച്ചതിന് അബൂബക്കാർ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തേക്കു പോയി. അവസാന എട്ടു മിനുട്ടോളം 10 പേരായി കളിച്ചെങ്കിലും കാമറൂൺ വിജയം ഉറപ്പിച്ചു.

കളി തോറ്റെങ്കിലും ബ്രസീൽ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി. കളി ജയിച്ചെങ്കിലും നാലു പോയിന്റുള്ള കാമറൂൺ പ്രീക്വാർട്ടറിൽ എത്തിയില്ല. സ്വിറ്റ്സർലാന്റ് 6 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.