കബ്രേര ഇനി ഈസ്റ്റ് ബംഗാളിൽ

20220719 015150

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സിയുടെ താരമായിരുന്ന സ്പാനിഷ് വിങ്ങറായ അരിദായ് സുവാരസ് കബ്രേരയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കും. രണ്ടു വർഷത്തെ കരാറിൽ ആകും കബ്രേര ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ കബ്രേര ഒഡീഷക്ക് വേണ്ടി 17 മത്സരങ്ങൾ കളിച്ചിരുന്നു. അഞ്ചു ഗോളുകളും താരം നേടിയിരുന്നു.

33കാരനായ താരം ലാസ് പാമസിൽ നിന്നായിരുന്നു കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിലേക്ക് വന്നത്‌. സ്പെയിനിലെ വലിയ ക്ലബുകളിൽ ഒക്കെ കളിച്ചിട്ടുള്ള താരമാണ് അരിദായ്. ജിറോണ, ബെറ്റിസ്, ഹോസ്പിറ്റാലറ്റ്, സബാഡെൽ, വലൻസിയ ബി ടീം തുടങ്ങിയ വിവിധ ടീമുകളുടെ ജേഴ്സി താരം അണിഞ്ഞിട്ടുണ്ട്. വിങ്ങറായ താരം ഗോളടിക്കാനും ഗോൾ ഒരുക്കാനും കഴിവുള്ള താരമാണ്.