ബുഷ്‌ഫയർ ചാരിറ്റി മത്സരം വഴി സമാഹരിച്ചത് 7.7 മില്യൺ ഡോളർ

Staff Reporter

ഓസ്ട്രേലിയയിൽ കഴിഞ്ഞ ജനുവരി മാസത്തിൽ ഉണ്ടായ തീപിടുത്തത്തിൽ അകപെട്ടവർക്ക് വേണ്ടി നടത്തിയ ബുഷ്‌ഫയർ ക്രിക്കറ്റിൽ സമാഹരിച്ചത് 7.7 മില്യൺ ഡോളർ. ഇത് ഏകദേശം 55 കോടി ഇന്ത്യൻ രൂപയോളം വരും. മത്സരത്തിൽ ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളായ പോണ്ടിങ്ങിന്റെയും ഗിൽക്രിസ്റ്റിന്റെയും ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. 10 ഓവർ മത്സരത്തിൽ പോണ്ടിങ്ങിന്റെ ടീം ഒരു റൺസിന് ഗിൽക്രിസ്റ് ഇലവനെ തോൽപ്പിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മുൻ ഇന്ത്യൻ താരം യുവരാജ് സിങ് എന്നിവരും മത്സരത്തിന്റെ ഭാഗമായിരുന്നു. ഇവരെ കൂടാതെ വസിം അക്രം, കോര്ട്നി വാൽഷ്, ആൻഡ്രൂ സൈമൻഡ്‌സ്, ഷെയിൻ വാട്സൺ, ബ്രയാൻ ലാറ, ബ്രെറ്റ് ലി എന്നി താരങ്ങളും മത്സരത്തിൽ പങ്കെടുത്തിരുന്നു.