ലോകകപ്പ് നഷ്ടമാകുന്നത് വലിയ വേദന നൽകുന്നു എന്ന് ബുമ്ര

Newsroom

ലോകകപ്പ് നഷ്ടമാകും എന്ന് ഉറപ്പായതിനു ശേഷം ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര ആദ്യമായി പ്രതികരിച്ചു. ലോകകപ്പ് നഷ്ടമാകുന്നു എന്നത് വലിയ വേദന നൽകുന്നു എന്ന് ബുമ്ര ട്വിറ്ററിൽ കുറിച്ചു.

ബുമ്ര

ഇത്തവണ ഞാൻ ടി20 ലോകകപ്പിന്റെ ഭാഗമാകില്ല എന്നതിൽ എനിക്ക് ഖേദമുണ്ട്, എന്റെ പ്രിയപ്പെട്ടവരിൽ നിന്ന് എനിക്ക് ലഭിച്ച ആശംസകൾക്കും പരിചരണത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു. ഓസ്‌ട്രേലിയയിൽ ലോകകപ്പിനായി പോകുന്ന ഇന്ത്യൻ ടീമിനെ താ‌ൻ പിന്തുണക്കും എന്നും ബുമ്ര പറഞ്ഞു.