ബുംറയുടെ പരിക്കിനെ കുറിച്ച് കൂടുതൽ അഭിപ്രായങ്ങൾക്കായി താരം ഇംഗ്ലണ്ടിലേക്ക് പോവും. അവിടെ താരം മൂന്നോളം സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ കാണും. ഡോക്ടർമാരെ കാണുന്നതിനായി കദേശം ഒരു ആഴ്ചയോളം ബുംറ ഇംഗ്ലണ്ടിൽ തുടരുമെന്നാണ് അറിയാൻ കഴിയുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആശിഷ് കൗശിക്കും താരത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
ഇംഗ്ലണ്ടിൽ മൂന്ന് സ്പെഷ്യലിസ്റ് ഡോക്ടർമാരെ കാണാൻ ബി.സി.സി.ഐക്ക് അനുവാദം ലഭിച്ചിട്ടുണ്ട് . ഒക്ടോബർ ആറാം തിയ്യതിയോ ഏഴാം തിയായതിയോ ബുംറ ചികിത്സക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
പരിക്ക് മൂലം ജസ്പ്രീത് ബുംറ രണ്ട് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരുണമെന്നാണ് കരുതപ്പെടുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ ബുംറക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെയും അതിന് ശേഷം ബംഗ്ളദേശിനെതിരേയുമുള്ള പരമ്പരകൾ ബുംറക്ക് നഷ്ട്ടമാകും.