ബ്രൂണോ ഫെർണാണ്ടസ് രക്ഷകനായി, മാഞ്ചസ്റ്റർ യുണൈറ്റഡ് റേഞ്ചേഴ്സിനെ തോൽപ്പിച്ചു

Newsroom

Picsart 25 01 24 09 11 57 132
Download the Fanport app now!
Appstore Badge
Google Play Badge 1

ഓൾഡ് ട്രാഫോർഡിൽ നടന്ന യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ റേഞ്ചേഴ്‌സിനെതിരെ നിർണായക വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ അവസാന നിമിഷ ഗോളിലൂടെ ആണ് 2-1ന്റെ വിജയം യുണൈറ്റഡ് നേടിയത്. ഈ വിജയത്തോടെ യുണൈറ്റഡ് 15 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

1000804172

ആദ്യ പകുതിയിൽ തുടക്കത്തിൽ ആധിപത്യം പുലർത്തിയ യുണൈറ്റഡ്, കോർണറിൽ നിന്ന് ഡി ലിറ്റിന്റെ ഹെഡ്ഡറിലൂടെ ലീഡ് നേടിയെന്ന് കരുതിയെങ്കിലും റഫറി ആ ഗോൾ നിഷേധിച്ചു. ആദ്യ പകുതി ഗോൾ രഹിതമായി തുടർന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ഒരു കോർണർ ആശയക്കുഴപ്പം സൃഷ്ടിച്ചപ്പോൾ, റേഞ്ചേഴ്‌സ് ഗോൾകീപ്പർ ജാക്ക് ബട്ട്‌ലാൻഡ് അശ്രദ്ധമായി പന്ത് സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടു. ഇത് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു.

മത്സരം അവസാനിക്കാൻ രണ്ട് മിനുറ്റ് മാത്രം ശേഷിക്കെ പകരക്കാരനായ സിറിൽ ഡെസേഴ്‌സ് റേഞ്ചേഴ്സിന് സമനില നൽകി. സ്കോർ 1-1. എന്നിരുന്നാലും, യുണൈറ്റഡ് പൊരുതി അവസാന നിമിഷം വിജയം കണ്ടു. ലിസാൻഡ്രോയുടെ ഒരു ക്രോസിൽ നിന്ന് മനോഹരമായ വോളിയിലൂടെ ബ്രൂണോ ആണ് വിജയ ഗോൾ നേടിയത്.