തനിക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക് നല്‍കുവാന്‍ ഐസിസി ഒരുങ്ങുന്നുവെന്ന് അറിയിച്ച് ബ്രണ്ടന്‍ ടെയിലര്‍. 2019ൽ തന്നെ സിംബാബ്‍വേ ടി20 ലീഗ് ആരംഭിയ്ക്കുന്നതിന്റെ ചര്‍ച്ചയ്ക്കായി ഒരു ഇന്ത്യന്‍ വ്യവസായി സമീപിച്ചുവെന്നും പിന്നീട് തന്നോട് സ്പോട്ട് ഫിക്സിംഗിന് നിര്‍ബന്ധിച്ചുവെന്നും താന്‍ കൊക്കെയിന്‍ ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇതിനായി തന്നെ ഭീഷണി പെടുത്തിയെന്നും എന്നാൽ താന്‍ വളരെ വൈകി മാത്രം ഐസിസിയെ ഇത് അറിയിച്ചതിനാൽ തന്നെ തനിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നുമാണ് ബ്രണ്ടന്‍ ടെയിലറിന്റെ വെളിപ്പെടുത്തൽ.
താന്‍ അവരിൽ നിന്ന് പണം കൈപ്പറ്റിയെങ്കിലും യാതൊരു തരത്തിലുമുള്ള സ്പോട്ട് ഫിക്സിംഗിലും പങ്ക് ചേര്‍ന്നിട്ടില്ലെന്നും എന്നാൽ താന്‍ ഇത് ഐസിസിയെ അറിയിക്കുവാന്‍ വൈകിയെന്നത് സമ്മതിയ്ക്കുന്നുവെന്നും താരം വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് താന്‍ ഐസിസിയുമായി ബന്ധപ്പെടുവാന്‍ വൈകിയതെന്നും അതിന് ശേഷം താന്‍ 4 മാസത്തിന് ശേഷമാണ് ഐസിസിയെ സമീപിച്ചതെന്നും താരം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ താരം തന്റെ 17 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
താരത്തിന്റെ വിശദമായ വെളിപ്പെടുത്തല്‍ ചുവടെ.
https://twitter.com/BrendanTaylor86/status/1485522867768991745