പ്രമുഖ ടീമുകൾ എല്ലാം പ്രീ ക്വാർട്ടർ കടമ്പ കടക്കാനാവാതെ പുറത്തുപോയപ്പോൾ ആ വിധി മാറ്റി മറിക്കാനായി ബ്രസീൽ ഇന്ന് ഇറങ്ങും. മെക്സിക്കോയാണ് പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. ഗ്രൂപ്പ് ഇയിൽ ജേതാക്കളായാണ് ബ്രസീൽ മെക്സിക്കോയെ നേരിടാൻ വരുന്നത്. 1986ന് ശേഷം ആദ്യമായി ക്വാർട്ടർ ഉറപ്പിക്കാനാണ് മെക്സിക്കോ ഇന്നിറങ്ങുന്നത്. 2014 ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. അന്ന് മെക്സിക്കോ ഗോൾ പോസ്റ്റിനു മുൻപിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒച്ചോവ തന്നെയാണ് ഇപ്പോഴും മെക്സിക്കോയുടെ ഗോൾ കീപ്പർ.
ആദ്യ മത്സരത്തിൽ സ്വിറ്റസർലാൻഡിനെതിരെ സമനില ആയെങ്കിലും കോസ്റ്റാറിക്കക്കെതിരെയും സെർബിയക്കെതിരെയും വിജയിച്ചാണ് ബ്രസീൽ ഗ്രൂപ്പ് ജേതാക്കളായത്. നെയ്മർ പൂർണമായും ഫോമിൽ എത്തിയില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റുമായി കൂട്ടീഞ്ഞോ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം മത്സരം പൂർത്തിയാക്കാനാവാതെ പോയ മാഴ്‌സെലോക്ക് പകരം ഫിലിപ്പെ ലൂയിസ് ഇന്ന് കളിച്ചേക്കും.
അതെ സമയം ഗ്രൂപ്പിൽ മികച്ച തുടക്കം ലഭിച്ച മെക്സിക്കോ അവസാന മത്സരത്തിൽ സ്വീഡനെതിരെ തോറ്റെങ്കിലും കൊറിയയുടെ ജർമനിക്ക് മേലുള്ള വിജയം അവർക്ക് പ്രീ ക്വാർട്ടർ യോഗ്യത നേടികൊടുക്കുകയായിരുന്നു. വെസ്റ്റ് ഹാം ഫോർവേഡ് ഹാവിയർ ഹെർണാഡസിനെ മുൻനിർത്തിയാണ് മെക്സിക്കോ ബ്രസീൽ ഗോൾ മുഖം ആക്രമിക്കുക. മെക്സിക്കോ നിരയിൽ വിലക്ക് മൂലം ഹെക്ടർ മൊറേനോ ഇന്ന് കളിക്കില്ല
സാധ്യത ടീം
Brazil: Alisson, Fagner, Thiago Silva, Miranda, Filipe Luis, Casemiro, Paulinho, Willian, Philippe Coutinho, Neymar, Gabriel Jesus
Mexico: Guillermo Ochoa, Miguel Layun, Hugo Ayala, Carlos Salcedo, Jesus Gallardo, Hector Herrera, Jonathan Dos Santos, Andres Guardado, Carlos Vela, Javier Hernandez, Hirving Lozano
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial