ബെംഗളൂരു എഫ്സി ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ റാമിറസിനെ സൈൻ ചെയ്തു. താരം ബെംഗളൂരുവുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഇരുപത്തിയേഴു വയസ്സുള്ള താരം പോർച്ചുഗീസ് പ്രീമീറ ലിഗ ടീമായ ബെലൻസെൻസിൽ ആണ് അവസാനം കളിച്ചത്. പുതിയ പരിശീലകൻ എത്തിയ ശേഷമുള്ള ബെംഗളൂരുവിന്റെ ഒൻപതാമത്തെ സൈനിംഗാണ് ഇത്.
റാമിറേഴ്സ് ബ്രസീലിയൻ ടീമുകളായ വിറ്റോറിയയ്ക്കും ക്രൂസീറോയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്. “ബെംഗളൂരു എഫ്‌സിയുമായി ഒപ്പിട്ടതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് എനിക്ക് ഒരു പുതിയ വെല്ലുവിളിയാണ്, എന്റെ പുതിയ ടീമംഗങ്ങൾക്കൊപ്പം ഒരു നല്ല സീസൺ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ക്ലബ്ബിനൊപ്പം ട്രോഫികൾക്കായി പോരാടുക എന്നതാണ് എന്റെ പ്രാഥമിക ലക്ഷ്യം” – റാമിയേഴ്സ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.
“ബ്രൂണോ ചെറുപ്പക്കാരനും സ്വാധീനശക്തിയുള്ളവനും മിഡ്ഫീൽഡിൽ നിരവധി സ്ഥാനങ്ങളിൽ കളിക്കാൻ കഴിയുന്ന ബഹുമുഖ കളിക്കാരനുമാണ്. പിച്ചിന്റെ രണ്ടറ്റത്തും അദ്ദേഹം തന്റെ സാന്നിധ്യം അറിയിക്കുന്നു, ബ്രസീലിലും പോർച്ചുഗീസ് ഫസ്റ്റ് ഡിവിഷനിലും കളിച്ച അനുഭവങ്ങളിലൂടെ, താരതമ്യേന യുവ സ്ക്വാഡിനെ അദ്ദേഹം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” ബെംഗളൂരു പരിശീലകൻ മാർക്കോ പെസ്സായോളി പറഞ്ഞു,