വീണ്ടുമൊരു ബ്രസീൽ vs അർജന്റീന പോര് ഒരുങ്ങുന്നു, സൗദി മലയാളികൾക്ക് സുവർണ്ണാവസരം

Newsroom

വീണ്ടുമൊരു അർജന്റീന ബ്രസീൽ പോരിന് കളം ഒരുങ്ങുന്നു. അടുത്ത മാസത്തെ ഇന്റർനാഷണൽ ബ്രേക്കിന്റെ സമയത്താകും ചിരവൈരികളായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുക. ഇത്തവണ സൗദി അറേബ്യയിൽ വെച്ചാകും മത്സരം നടക്കുക. ഒക്ടോബർ 16നാണ് ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുക. അവസാനമായി ഓസ്ട്രേലിയയിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

സൗദിയിലെ ജിദ്ദയിൽ വെച്ചാണ് മത്സരം നടക്കുക. മലയാളികൾ ഏറെയുള്ള നാടാണ് ജിദ്ദ. പ്രവാസി മലയാളികൾക്ക് അവരുടെ ഇഷ്ട രാജ്യങ്ങളെയും താരങ്ങളെയും കാണാനുള്ള ഒരു സുവർണ്ണാവസരം കൂടിയാകും ഇത്. ബ്രസീൽ സൗദി അറേബ്യയുമായും അടുത്ത മാസം കളിക്കും. ഒക്ടോബർ 12നാണ് സൗദി അറേബ്യയും ബ്രസീലും തമ്മിലുള്ള പോര്‌