റയലിന്റെ യുവതാരം ബോർഹ മയോറൽ ലാസിയോയിലേക്ക്

Newsroom

റയലിന്റെ സ്ട്രൈക്കർ ആയ ബോഹ മോറലിനെ ഇറ്റാലിയൻ ക്ലബായ ലാസിയോ സ്വന്തമാക്കും. ഇത് സംബന്ധിച്ച് റയൽ മാഡ്രിഡും ലാസിയോയുമായി കരാർ ധാരണയിൽ എത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 23കാരനായ താരത്തിനു വേണ്ടി 15 മില്യൺ ആകും ലാസിയോ റയൽ മാഡ്രിഡിന് നൽകുക. അവസാന നാലു വർഷങ്ങളായി പല ക്ലബുകളിലായി ലോണിൽ കളിക്കുകയായിരുന്നു മയോറൽ.

അവസാന രണ്ടു വർഷം ലെവന്റെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. അതിനു മുമ്പ് ജർമ്മൻ ക്ലബായ വോൾവ്സ്ബർഗിലും മയോറൽ കളിച്ചിട്ടുണ്ട്. 2007 മുതൽ റയലിന്റെ അക്കാദമിയിൽ ബോർഹ ഉണ്ട്. പുതിയ നീക്കത്തിൽ 2.7 മില്യണോളം ആകും ബോർഹയുടെ ലാസിയോയിലെ വേതനം. ഒരു ബൈ ബാക്ക് ക്ലോസും റയൽ മാഡ്രിഡ് താരത്തിന്റെ കരാറിൽ വെക്കും.