ന്യൂസിലാണ്ട് വനിത ടീമിന്റെ കോച്ചായി ബോബ് കാര്‍ട്ടര്‍

Sports Correspondent

ന്യൂസിലാണ്ട് വനിത ടീമിന്റെ കോച്ചായ് ബോബ് കാര്‍ട്ടര്‍ എത്തുന്നു. പുരുഷ ടീമിന്റെ ഉപ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള താരം ഹെയ്ഡി ടിഫെനില്‍ നിന്നാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടീമിന്റെ അടുത്ത പരമ്പര മുതലാവും കാര്‍ട്ടറുടെ ചുമതല ആരംഭിക്കുന്നത്. അതേ സമയം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടീമിന്റെ താത്കാലിക കോച്ചായി കാര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു.

താന്‍ ഈ സംഘം ക്രിക്കറ്റര്‍മാരില്‍ വലിയ ഭാവിയാണ് കാണുന്നതെന്നും യുവത്വത്തിന്റെ പരിചയസമ്പത്തിന്റെയും കൃത്യമായ സംയോജനമാണ് ന്യൂസിലാണ്ട് വനിത ടീമെന്നും കാര്‍ട്ടര്‍ വ്യക്തമാക്കി. 2018 ലോക ടി20യിലെ ന്യൂസിലാണ്ടിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ടിഫിന്‍ സ്ഥാനം ഒഴിഞ്ഞത്.