ഐസ്‍ലാന്‍ഡില്‍ നിന്നുള്ള ഗുഡോണ്‍ ബാല്‍ഡ്‍വിന്‍സണെ ബ്ലാസ്റ്റേഴ്സില്‍ എത്തിച്ച് ടീം മാനേജ്മെന്റ്. സ്റ്റജാര്‍നന്‍ എഫ് സിയില്‍ നിന്ന് ലോണിലാണ് താരം ബ്ലാസ്റ്റേഴ്സില്‍ എത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്ത സിഫ്നിയോസിനെ എഫ് സി ഗോവ ദിവസം തന്നെ ആരാധകര്‍ക്ക് പുതിയ സന്തോഷ വാര്‍ത്തയുമായി ടീം മാനേജ്മെന്റ് എത്തുകയായിരുന്നു.
The 1st Icelandic player to feature in @IndianSuperLeague. Lethal in front of goal, he comes on loan from @FCStjarnan , with experience facing few of the very best in @EuropaLeague. He's here, he's ours! എന്നാ പേര് പഠിച്ചോളീൻ! #KeralaBlasters #NammudeSwantham #IniKaliMaarum pic.twitter.com/1gGOGYrZHa
— Kerala Blasters FC (@KeralaBlasters) January 26, 2018
31 വയസ്സുകാരന്‍ 2009ല്‍ ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സീസണ്‍ അവസാനം വരെ താരം ബ്ലാസ്റ്റേഴ്സില്‍ തുടരുമെന്നാണ് അറിയുന്നത്. ഡേവിഡ് ജെയിംസിന്റെ അസിസ്റ്റന്റ് കോച്ചാണ് കരാറിനു പിന്നിലെ ചരട് വലിച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്. പെപ്സി ലീഗില്‍ താരം ഇതുവരെ 19 മത്സരങ്ങളില്‍ നി്നനായി 12 ഗോളുകള്‍ നേടിയിട്ടുണ്ട്. ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒപ്പമെത്താന്‍ കഴിയാതെ പോയ കേരള ബ്ലാസ്റ്റേഴ്സിനു താരത്തിന്റെ വരവ് നല്‍കുന്ന ഊര്‍ജ്ജം ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിനെ വിജയ വഴിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പടയും മറ്റു ആരാധക വൃന്ദങ്ങളും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial