അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആരു നയിക്കും എന്ന് തീരുമാനിച്ചിട്ടില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകൻ കിബു വികൂന. കഴിഞ്ഞ സീസൺ തുടക്കം വരെ സന്ദേശ് ജിങ്കൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിരുന്നത്. എന്നാൽ ഈൽകോ ഷറ്റോരി പരിശീലകനായി എത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം സ്ട്രൈക്കർ ഒഗ്ബെചെയും ബ്ലാസ്റ്റേഴ്സിൽ എത്തി.
ലോക ഫുട്ബോളിലെ ഒഗ്ബെചെയുടെ പരിച സമ്പത്ത് പരിഗണിച്ച് ജിങ്കനെ മാറ്റി ഷറ്റോരി നൈജീരിയൻ താരൻ ഒഗ്ബെചെയെ ക്യാപ്റ്റനാക്കി നിയമിച്ചു. എന്നാൽ പുതിയ സീസണിൽ ഒഗ്ബെചെ ക്യാപ്റ്റനായി തുടരുമോ എന്നത് തീരുമാനിച്ചിട്ടില്ല എന്ന് വികൂന പറഞ്ഞു. ആരെ ക്യാപ്റ്റൻ ആക്കണം എന്നത് ടീം പൂർണ്ണമായും സജ്ജമായ ശേഷമായിരിക്കും തീരുമാനിക്കുക. പരിചയ സമ്പന്നരാണ് ഒഗ്ബെചെയും ജിങ്കനും. താൻ ഈ രണ്ട് താരങ്ങളോടും സംസാരിക്കും. ഇവരുടെ അഭിപ്രായങ്ങൾ എടുക്കും എന്നിട്ട് മാത്രമെ ക്യാപ്റ്റനെ ഒക്കെ തീരുമാനിക്കുകയുള്ളൂ എന്ന് വികൂന പറഞ്ഞു.