ഐ എസ് എല്ലിലെ ബയോ ബബിൾ തടവറക്ക് സമാനമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. ലക്ഷ്വറി തടവറയാണ് ഇത്. ഐ എസ് എൽ അവരുടെ ചുമതല നിറവേറ്റുന്നുണ്ട്. എന്നാൽ അവർ ബയോ ബബിൾ സുരക്ഷിതമായിരിക്കും എന്ന് പറഞ്ഞു. കളിക്കാറും ടീം ഒഫീഷ്യൽസും എല്ലാം എല്ലാ നിയമങ്ങളും പാലിച്ചിട്ടും ബയോ ബബിൾ തകർന്നു. അത് ശരിയല്ല. എല്ലാവർക്കും രോഗം വരികയും ചെയ്തു. ഇവാൻ പറയുന്നു.
ബയോ ബബിളി തകർന്നിട്ടും വീണ്ടും ലീഗ് കഴിയുന്നത് വരെ ഇവിടെ തുടരേണ്ട അവസ്ഥയാണ്. അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽസ് ആയത് കൊണ്ട് തന്നെ കളിക്കാൻ ഐ എസ് എൽ ആവശ്യപ്പെട്ടാൽ കളിക്കും. എന്നാൽ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്ന് ഇവാൻ പറഞ്ഞു. ഒഡീഷക്ക് എതിരായ മത്സരത്തിന് മുമ്പ് ഒഡീഷ ക്യാമ്പിൽ കോവിഡ് കേസുകൾ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും കളിയുമായി മുന്നോട്ട് പോയി. അതുകൊണ്ട് തന്നെ ചൈൻ പ്രോസസ് പോലെ എല്ലാവർക്കും കൊറോണ വന്നു. അത്തരം പിഴവുകൾ സംഭവിക്കരുത്. അദ്ദേഹം പറഞ്ഞു.
ഒരോ ദിവസവും നിരവധി ടെസ്റ്റുകളാണ് ചെയ്യേണ്ടി വരുന്നത്. രാവിലെ എഴുന്നേറ്റാൽ ഉടനെ ഒരു ടെസ്റ്റ്, പരിശീലനത്തിന് ഇറങ്ങുമ്പോൾ ഒന്ന്, പരിശീലനം കഴിഞ്ഞാൽ ഒന്ന്, ഇത് ഒട്ടും എളുപ്പമല്ല. എങ്കിലും നമ്മൾ ഇതുമായി പൊരുത്തപ്പെടുകയാണെന്നും ഇവാൻ പറഞ്ഞു.