ബിനോ ജോർജ്ജ് ആണ് തന്നെ താനാക്കിയത്, നന്ദി പറഞ്ഞ് അർജുൻ ജയരാജ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ച മുൻ ഗോകുലം കേരള എഫ് സിയുടെ താരമായിരുന്ന അർജുൻ ജയരാജ് തന്റെ ഈ യാത്രയിൽ പ്രധാന പങ്കുവഹിച്ച പരിശീലകൻ ബിനോ ജോർജ്ജിന് നന്ദി അറിയിച്ചു. ഗോകുലം കേരള എഫ് സി പരിശീലകനായിരുന്ന ബിനോ ജോർജ്ജ് കാരണമാണ് താൻ ഇവിടെ വരെ എത്തിയത് എന്ന് അർജ്ജുൻ പറഞ്ഞു. ബിനോ ജോർജ്ജ് ആണ് തന്ന ഐലീഗിൽ കളിപ്പിച്ചതും ക്യാപ്റ്റൻസി നൽകിയതും. ബിനോ ജോർജ്ജ് അർപ്പിച്ച വിശ്വാസമാണ് തന്നെ വളർത്തിയത് എന്നും അർജുൻ പറഞ്ഞു.

ബിനോ ജോർജ്ജിനെ എപ്പോഴും ഓർക്കും എന്നും അദ്ദേഹത്തിന്റെ പരിശീലനം ആണ് തന്നെ മെച്ചപ്പെട്ട കളിക്കാരനാക്കിയത് എന്നും അർജ്ജുൻ കൂട്ടിച്ചേർത്തു. അർജുന്റെ വാക്കുകൾ തനിക്ക് ഏറെ സന്തോഷം നൽകുന്നു എന്നും എന്നാൽ അർജുന്റെ കഠിന പ്രയത്നമാണ് അർജുനെ വലിയ താരമാക്കി മാറ്റിയത് എന്നും ബിനോ ജോർജ്ജ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അർജ്ജുൻ ജയരാജിനെ സൈൻ ചെയ്തത്. മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു.