2011 ലോകകപപ് സെമിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ എല്‍ബിഡബ്ല്യു വിളിക്കാതെ വിട്ട ബില്ലി ബൗഡന്റെ തീരുമാനത്തെക്കുറിച്ച് ഇപ്പോളും ഓര്‍ക്കുമ്പോള്‍ തനിക്ക് ഏറെ അസ്വസ്ഥതയുണ്ടാകുന്നുണ്ടെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ സയ്ദ് അജ്മല്‍. സച്ചിന്‍ 23 റണ്‍സില്‍ നില്‍ക്കവേയാണ് അജ്മല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ വിക്കറ്റിന് മുന്നില്‍ കുടുക്കുന്നത്.
അന്നത്തെ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് ഔട്ട് വിധിച്ചുവെങ്കിലും ഇന്ത്യ ഡിആര്‍എസ് ഉപയോഗിച്ച് തീരുമാനം പുനഃപരിശോധിക്കുകായയിരുന്നു. അന്നത്തെ തേര്‍ഡ് അമ്പയര്‍ ആയ ബില്ലി ബൗഡന്‍ എന്നാല്‍ തീരുമാനം തെറ്റാണെന്ന് വിധിച്ച് സച്ചിന് വേറൊരു അവസരം കൂടി നല്‍കുകയായിരുന്നു.
നൂറ് ശതമാനം അത് ഔട്ടാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് സയ്ദ് അജ്മല്‍ പറയുന്നത്. ഇയാന്‍ ഗൗള്‍ഡും അത് തന്നെയാണ് ചിന്തിച്ചതെന്നും എന്നാല്‍ ബില്ലി ബൗഡന്‍ അതിന് വിപരീതമായി തീരുമാനിക്കുകയും സച്ചിന്‍ പിന്നീട 85 റണ്‍സ് നേടി ഇന്ത്യയെ 260 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.
സച്ചിനൊപ്പം അന്ന് ഭാഗ്യമുണ്ടായിരുന്നുവെന്നാണ് അജ്മല്‍ പറയുന്നത്. മത്സരത്തില്‍ 29 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. സച്ചിന്‍ നേടിയ 85 റണ്‍സാണ് കളി മാറ്റി മറിച്ചതെന്നും ബില്ലി ബൗഡന്റെ ആ തീരുമാനം തന്നെ ഇന്നും അലട്ടുന്നുണ്ടെന്ന് അജ്മല്‍ വ്യക്തമാക്കി.