U-19 ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

Sports Correspondent

U-19 ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള രണ്ടാമത്തെ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ 311 റണ്‍സിന്റെ ജയമാണ് ഓസ്ട്രേലിയ പാപുവ ന്യു ഗിനിയ്ക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ഗിനിയെ 59 റണ്‍സിനു ഓള്‍ഔട്ട് ആക്കാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും ഓസ്ട്രേലിയ യോഗ്യത നേടി.

ഓസ്ട്രേലിയയ്ക്കായി ബാറ്റിംഗില്‍ നഥാന്‍ മക്സ്വീനി 156 റണ്‍സ് നേടി ടീമിനെ നയിച്ചു. ജേസണ്‍ സംഗ(88), പരം ഉപ്പല്‍(61) എന്നിവരും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ബൗളിംഗില്‍ 7 വിക്കറ്റ് നേടി ജേസണ്‍ റൈസ്റ്റണ്‍ ഓസ്ട്രേലിയയെ നയിച്ചു. തന്റെ 156 റണ്‍സിനു മക്സ്വീനിയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial