ഫിറ്റ്നെസ്സിന്റെയും പരിശീലനത്തിന്റെയും സമീപനത്തില്‍ വലിയ മാറ്റം വരുന്നതിന് വനിത ബിഗ് ബാഷ് കാരണമായി

- Advertisement -

വനിത ബിഗ് ബാഷില്‍ കളിക്കുവാനുള്ള അവസരം തന്റെ കരിയറില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് ഹര്‍മ്മന്‍പ്രീത് കൗര്‍. ഫിറ്റ്നെസ്സിനെും പരിശീലനത്തിനെയും കൂടുതല്‍ ഗൗരവമായി കാണുവാന്‍ തനിക്ക് സാധിച്ചത് ബിഗ് ബാഷില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണെന്ന് താരം വ്യക്തമാക്കി. തന്റെ കംഫേര്‍ട്ട് സോണില്‍ നിന്ന് തന്നെ പുറത്തോട്ട് കൊണ്ടുവരുവാന്‍ സിഡ്നി തണ്ടറിനോടൊപ്പമുള്ള കാലം സഹായിച്ചുവെന്ന് ഇന്ത്യയുടെ വനിത ടി20 ക്യാപ്റ്റന്‍ വ്യക്തമാക്കി.

ബിഗ് ബാഷില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹര്‍മ്മന്‍പ്രീത് കൗര്‍. തന്റെ മൈന്‍ഡ്സെറ്റില്‍ വലിയ മാറ്റമാണ് ബിഗ് ബാഷിലെ അനുഭവം കൊണ്ടുവന്നതെന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കി. വിവിധ താരങ്ങളോടൊപ്പം കളിച്ചതും അവരോടൊപ്പം മാസങ്ങളോളം കഴിയുവാന്‍ സാധിച്ചതും വലിയ മാറ്റമാണ് തന്നില്‍ കൊണ്ടുവന്നതെന്ന് ബിഗ് ബാഷിലെ അനുഭവത്തെക്കുറിച്ച് ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കി.

അതില്‍ ഏറ്റവും പ്രധാനം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഫിറ്റ്നെസ്സ് ട്രെയിനിംഗ് മുറകളാണെന്നും ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കി.

Advertisement