ഭവിന പട്ടേലിന് വെള്ളി മെഡൽ, പാരാലിമ്പിക്സിലെ ഇന്ത്യയുടെ ടേബിള്‍ ടെന്നീസിൽ നിന്നുള്ള ആദ്യ മെഡൽ

Bhavinapatel

ഇന്ത്യയുടെ ഭവിന പട്ടേലിന് ലോക ഒന്നാം നമ്പര്‍ ചൈനീസ് താരത്തിനോട് പരാജയം. ഇന്ന് നടന്ന ടോക്കിയോ പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസ് ക്ലാസ് 4 മത്സരത്തിന്റെ ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.

ലോക റാങ്കിംഗിൽ 12ാം സ്ഥാനത്തുള്ള ഭവിന ടൂര്‍ണ്ണമെന്റിൽ രണ്ടാം റാങ്കുകാരിയെയും മൂന്നാം റാങ്കുകാരിയെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസിൽ നിന്ന് ഇന്ത്യയുടെ ആദ്യത്തെ മെഡൽ നേട്ടമാണ് ഭവിനയുടെ ഈ വെള്ളി മെഡൽ.

Previous articleലയണൽ മെസ്സി ഇന്ന് പി എസ് ജിക്ക് ആയി അരങ്ങേറും
Next articleക്ലീവ്‍ലാന്‍ഡിൽ റണ്ണേഴ്സപ്പായി സാനിയ മിര്‍സയും – ക്രിസ്റ്റീന മക്ഹാലും