ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ബെംഗളൂരു എഫ് സി കണ്ടീരവ സ്റ്റേഡിയത്തിൽ കളിക്കുന്ന അവസാന മത്സരമായേക്കാം. ബെംഗളൂരു എഫ് സിയും കർണാടക അത്ലറ്റിക്സ് അസോസിയേഷനും തമ്മിലുള്ള പ്രശ്നങ്ങളാണ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയത്തിന് പ്രശ്നമായിരിക്കുന്നത്. ബെംഗളൂരു എഫ് സിക്ക് ഇനി സ്റ്റേഡിയം വിട്ടു കൊടുക്കില്ല എന്ന് തങ്ങൾക്ക് പൂർണ്ണമായുൻ സ്റ്റേഡിയം തരികെ നൽകണമെന്നുമുള്ള കർണാടക അത്ലറ്റിക്ക് അസോസിയേഷന്റെ ആവശ്യം ഡിപാർട്മെന്റ് ഓഫ് സെർവീസ് ആൻഡ് സ്പോർട്സ് അംഗീകരിച്ചതായാണ് വിവരങ്ങൾ.
ഡിപാർട്മെന്റ് ഓഫ് സെർവീസ് ആൻഡ് സ്പോർട്സിന് ആണ് കണ്ടീരവ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം. മൾട്ടി പർപസിനായി ആരംഭിച്ച സ്റ്റേഡിയം ബെംഗളൂരു എഫ് സി കയ്യടക്കിയിരിക്കുകയാണ് എന്നും അത്ലറ്റുകൾക്ക് സ്റ്റേഡിയം ഉപയോഗിക്കാൻ വർഷങ്ങളായി കഴിയുന്നില്ല എന്നും അത്കറ്റിക്സ് അസോസിയേഷൻ പരാതിയിൽ പറയുന്നു. 2014 മുതൽ ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടാണ് കണ്ടീരവ.
കണ്ടീരവ് വിട്ടു പോകേണ്ടി വന്നാൽ മറ്റൊരു സമാന ഗ്രൗണ്ട് മതിയായ സൗകര്യങ്ങളോടെ ബെംഗളൂരുവിന് ലഭിക്കില്ല. സെക്കൻഡ് ഡിവിഷൻ ക്ലബുകൾ കളിക്കുന്ന ബെംഗളൂരു സ്റ്റേഡിയം ലഭിക്കും എങ്കിലും അവിടെ പത്തായിരത്തോളം കാണികളെ ഉൾക്കൊള്ളാനും മികച്ച സൗകര്യങ്ങൾ ഒരുക്കാനും കഴിയില്ല. ബെംഗളൂരുവിന്റെ ഈ പുതിയ പ്രതിസന്ധി ആരാധകരെയും വിഷമിപ്പിച്ചിട്ടുണ്ട്