തുർക്കിയിലെ ലീഗ് കിരീടത്തിനായുള്ള പോരാട്ടം ഇത്തവണ ആവേശകരമായിരുന്നു. ഇന്നലെ ലീഗിലെ അവസാന മത്സരത്തിൽ ഇറങ്ങുമ്പോൾ മൂന്നു ടീമുകൾക്ക് കിരീട സാധ്യത ഉണ്ടായിരുന്നു. ബെസികാസും, ഗലറ്റസറെയും, ഫെനർബചെയും കിരീട പ്രതീക്ഷയിൽ അവസാന ദിവസം ഇറങ്ങി. അവസാനം കളി കഴിഞ്ഞപ്പോൾ ബെസികാസിനിം ഗലറ്റസറെക്കും ഒരേ പോയിന്റ്. ബെസികാസ് ഗോൾ ഡിഫറൻസിന്റെ ബലത്തിൽ കിരീടം സ്വന്തമാക്കുകയും ചെയ്തു.
ബെസികാസിനും ഗലറ്റസറെക്കും 84 പോയിന്റ് വീതമാണ് ഉണ്ടായിരുന്നാത്. ഗോൾ ശരാശരി ബെസികാസിന് +45ഉം ഗാലറ്റസറെക്ക് +44ഉം. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള കിരീട പോരാട്ടവും ഇതുപോലെ ഗോൾ ഡിഫറൻസിൽ തീരുമാനിക്കപ്പെട്ടിരുന്നു. 82 പോയിന്റുമായി ഫെനർബചെ ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്തു.
ബെസികസ് ഇന്നലെ ഗോസ്റ്റെപെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ക്ലബിന്റെ പതിനാറാം തുർക്കിഷ് ലീഗ് കിരീടമാണിത്.