ഡ്യൂറണ്ട് കപ്പിൽ മൊഹമ്മദൻസ് ഫൈനലിലേക്ക് എത്തി. ഇന്ന് സാൾട്ലേക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനെ പരാജയപ്പെടുത്താൻ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടം വേണ്ടി വന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. ഇന്ന് ഒന്നാം മിനുട്ടിൽ തന്നെ മാൻസിയിലൂടെ ബെംഗളൂരു യുണൈറ്റഡ് മുന്നിൽ എത്തി. അധികം താമസിയാതെ മാർക്കസ് ജോസഫ് കളി സമനിലയിൽ ആക്കി. 9ആം മിനുട്ടിലായിരുന്നു മാർക്കസിന്റെ ഗോൾ.
38ആം മിനുട്ടിൽ ഫൈസൽ അലി മൊഹമ്മദൻസിനെ മുന്നിലും എത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ മൊഹമ്മദൻസ് കളി 2-1ന്റെ ലീഡിൽ മൊഹമ്മദൻസ് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ കിൻശുക് ബെംഗളൂരു യുണൈറ്റഡിന് സമനില നൽകി. കളി നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ അവസാനിച്ചു. എക്സ്ട്രാ ടൈമിൽ കളി മൊഹമ്മദൻസ് കൊണ്ട് പോയി. 102ആം മിനുട്ടിൽ ബ്രാണ്ടണും 110ആം മിനുട്ടിൽ സ്റ്റൊഹനോവിചും മൊഹമ്മദൻസിനായി ഗോൾ നേടി അവരുടെ വിജയം ഉറപ്പിച്ചു.
രണ്ടാം സെമിയിൽ നാളെ എഫ് സി ഗോവയും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടും.